ഹരിപ്പാട് : ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ സാഗരമാതാ പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ‘രഹ്ന’ ബസ് മോഷ്ടിക്കാന്‍ ശ്രമിച്ച പള്ളിപ്പാട് കോട്ടയ്ക്കകം പ്ലാങ്കുഴി തെക്കതില്‍ അയ്യപ്പന് (23) ആണ് അറസ്റ്റിലായത്. കരുവാറ്റ വടക്ക് നിസാം മന്‍സിലില്‍ റഹീമിന്റെ ഉടമസ്ഥതയിലുള്ളതാണു ബസ്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
ബസ് മോഷിച്ചു കൊണ്ടുപോകുന്നതിനിടെ തോട്ടപ്പള്ളി പാലത്തിലെത്തിയപ്പോള്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലം സ്റ്റാര്‍ട്ടറിനു തീപിടിക്കുകയും ബസ് നില്‍ക്കുകയും ചെയ്തു. ഇതോടെ മറ്റു വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാതായി. ബസിന്റെ മുന്നിലും പിന്നിലും വാഹനനിരയായതോടെ അയ്യപ്പന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് എത്തിയ പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണു ബസ് നീക്കം ചെയ്തത്. കരുവാറ്റയില്‍ ബസ് നിര്‍ത്തിയിട്ടിരുന്ന ഭാഗത്തിനു സമീപത്തെ സിസി ടിവിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളാണു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായകമായത്. ഇയാള്‍ വേറെയും വാഹനമോഷണക്കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. സിഐ ടി.മനോജ്, എസ്ഐ കെ.ജി.രതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജന്, അനീഷ്, അനിരുദ്ധന്, അഞ്ജു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Post Your Comments