ഹരിപ്പാട്: നാലു ലിറ്റര്‍ വിദേശ മദ്യവും, 8600 രൂപയുമായി വ്യാജമദ്യ വില്‍പ്പന യുവതി അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 7. 30യോടെയാണ് മുതുകുളം തെക്ക് ഏഴാം വാര്‍ഡില്‍ പെന്നേത്തതറയില്‍ ഗുരുപ്രിയ (40)യെ പോലസീസ് പിടികൂടിയത്.വില്‍പ്പനക്കായി ചെറിയ കുപ്പികളില്‍ മദ്യം നിറയ്ക്കുമ്പോളാണ് പോലീസ് എത്തിയത്.
വീട്ടിലെ അടുക്കളയില്‍ ഗ്യാസ് സിലിണ്ടറിന് പുറകില്‍ സ്‌കൂള്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ആണ് മൂന്ന് കുപ്പികള്‍ കണ്ടത്. മദ്യവില്‍പ്പന ഉണ്ടെന്നു നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. ആണ് കനകക്കുന്ന് എസ് ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് യുവതിയെ പിടികൂടിയത്.
Post Your Comments