KeralaLatest News

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ; ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം ; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രൻ. “രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബി.ജെ.പിയുടെ ഔദാര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി നടക്കുന്നതെന്ന്” ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സി.പി.എം ബി.ജെ.പി സംഘർഷത്തെ തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.

“ബി.ജെ.പിയുടെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. 18 സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടിയാണ് ബി.ജെ.പി. അവിടെയുള്ള സി.പി.എം പ്രവർത്തകർ ബി.ജെ.പിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്ന് മറക്കരുത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള പിണറായിയുടെയും കോടിയേരിയുടെയും തണലിലാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നതെന്നും കേരളത്തിൽ ഇനി ഒരു ഭാര്യയുടെയും താലിമാല പൊട്ടിച്ചെറിയാൻ അനുവദിക്കില്ലെന്നും” ശോഭാ സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button