തക്കാളിപ്പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ടോ എന്ന് തമാശക്ക് ചോദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തമാശ കാര്യമായിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തക്കാളിപ്പെട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എ.കെ. 47 സുരക്ഷയാണ്.
വില കുത്തനെ ഉയര്‍ന്നതോടെ തക്കാളി മോഷണം പോകുന്നത് സ്ഥിരമായതോടെയാണ് വേറെ വഴിയൊന്നുമില്ലാതെ വ്യാപാരികള്‍ തക്കാളിക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്. ഒരാഴ്ച്ച മുമ്പ് മുംബൈയില്‍ ട്രക്കുകള്‍ ആക്രമിച്ച് 2600 കിലോ തക്കാളി കവര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ തക്കാളിക്ക് കാവല്‍ ഏര്‍പ്പെടുത്താന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
വ്യാപാരികള്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ അര ഡസന്‍ സുരക്ഷ ജീവനക്കാരെ തക്കാളിപ്പെട്ടിക്ക് കാവല്‍ നില്‍ക്കാനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments