കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിനുതന്നെ പുലിവാലുപിടിപ്പിച്ചു. ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ആലുവ റൂറല്‍ എസ്പി എം.വി ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ദിലീപ് തെറ്റു ചെയ്‌തെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് പിസി നേരത്തെ പറഞ്ഞത്.
അതേസമയം, തന്നെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് ആരും വിരട്ടേണ്ടന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല. ചോദ്യം ചെയ്യാന്‍ ആരും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments