പടക്കോപ്പുകളുടെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ നീക്കം. അത്യാവശ ഘട്ടങ്ങളില്‍ പടക്കോപ്പുകള്‍ ലഭ്യമാകാത്തത് സൈന്യത്തിന് ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
പടക്കോപ്പുകളുടെയും യുദ്ധ ടാങ്കുകളുടെയും ഘടകങ്ങളുടെ അറുപത് ശതമാനവും ഇറക്കുമതിയിലൂടെ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇറക്കുമതി മുപ്പത് ശതമാനമായി കുറയ്ക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ ഉള്‍പ്പെടെ ആയുധമെത്തിക്കുന്ന മാസ്റ്റര്‍ ജനറല്‍ ഓഫ് ഓര്‍ഡിനന്‍സും മുന്‍നിര സ്വദേശി ആയുധ നിര്‍മാണ സ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ റഷ്യയില്‍ നിന്നാണ് പടക്കോപ്പുകളുടെ ഘടകങ്ങള്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ആയുധങ്ങള്‍ എത്താനുള്ള കാലതാമസം സൈന്യത്തിന് പ്രയാസം സൃഷ്ടിക്കുന്നു. യുദ്ധ സാഹചര്യമുണ്ടായാല്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയുടെ പക്കല്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
Post Your Comments