
തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷനില്‍ ചേരിപ്പോരിനെ തുടര്‍ന്ന് സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐ.ജി മനോജ് എബ്രഹാം രാജിവെച്ചു. അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്നും സംഘടന പുനര്‍സംഘടിപ്പിക്കണമെന്നും കാട്ടി എ.ഡി.ജി.പി ടോമിന്‍ തട്ടങ്കരിയുടെ നേതൃത്വത്തില്‍ മനോജ് എബ്രഹാമിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. ആറ് വര്‍ഷമായി അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു മനോജ് എബ്രഹാം.
Post Your Comments