ഡൽഹി: പെണ്‍കുട്ടികള്‍ക്കൊപ്പം രാജ്യത്തെ ആണ്‍കുട്ടികള്‍ക്കും ഹോംസയന്‍സ് പഠനം നിര്‍ബന്ധമാക്കുന്നു. വനിത ശിശു വികസന മന്ത്രാലയമാണ് ശുപാർശകൾ തയ്യാറാക്കിയത്. ഈ ശുപാർശകൾക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്തെ ആണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഹോം സയന്‍സ് പഠിക്കേണ്ടി വരും.
കാബിനറ്റിന്റെ അനുമതിക്കായി മന്ത്രിമാര്‍ ഒപ്പിട്ട ദേശീയ വനിതാ നയത്തിന്റെ കരട് അയച്ചിട്ടുണ്ടെന്ന് വനിത ശിശു വികസന മന്ത്രാലയ വക്താവ് അറിയിച്ചു. ദേശീയ വനിതാ ശിശു നയം പുന:പരിശോധിക്കുന്നത് 15 വര്‍ഷത്തിനു ശേഷമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെറുപ്രായത്തില്‍ തന്നെ കല്പിച്ചിരിക്കുന്ന ഗൃഹാധിഷ്ഠിത ജോലികളെ ഉടച്ചു വാര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകളാണ് കരടിലുള്ളത്.
സ്കൂളികളിൽ ഹോം സയന്‍സിനോടൊപ്പം ഫിസിക്കല്‍ എജുക്കേഷനും നിര്‍ബന്ധിത പാഠ്യ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പുതിയ വനിതാ നയത്തിന്റെ കരടില്‍ വിധവകള്‍ക്കും വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും നികുതിയില്‍ ഇളവുകളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വനിതാ ഡ്രൈവര്‍മാരെ സ്കൂള്‍ ബസ്സുകളില്‍ നിയോഗിക്കാനുമുള്ള നിര്‍ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. സ്കൂള്‍ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് ചെറിയ അളവിലെങ്കിലും ഇതിലൂടെ തടയാനാവുമെന്നാണ് പ്രതീക്ഷ വനിതാ നയം നിലവില്‍ വന്ന 2001നു ശേഷം ആദ്യമായാണ് നയം പുനപരിശോധിക്കുന്നത്.
Post Your Comments