ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ വമ്പൻ തിരിച്ച് വരവിനൊരുങ്ങി യെസ്‌ഡി. ജാവ ബ്രാന്‍ഡിനെ സ്വന്തമാക്കിയ മഹീന്ദ്ര അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഐതിഹാസിക ജാവ ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതോടോപ്പമായിരിക്കും യെസ്‌ഡിയേയും ഇന്ത്യയില്‍ പുറത്തിറക്കുക. ഇതിന്‍റെ ഭാഗമായി 2018 ആദ്യം ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ യെസ്ഡി 350 കണ്‍സെപ്റ്റ് മോഡല്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. തിരിച്ചുവരവിന്റെ ഭാഗമായി യെസ്ഡിയുടെ വെബ്‌സൈറ്റും മഹീന്ദ്ര പുറത്തിറക്കി.
ജനപ്രിയമായ പഴയ മുഖം നിലനിര്‍ത്തി ആധുനിക ഫീച്ചേര്‍സ് ഉള്‍പ്പെടുത്തിയായിരിക്കും യെസ്ഡി ബൈക്കുകൾ കമ്പനി നിരത്തിലെത്തിക്കുക. 350 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിൻ 26 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കും നൽകി ഇവനെ കരുത്തനാക്കുന്നു. ഓപ്ണഷലായി ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റവും ഉൾപ്പെടുത്തും. ബൈക്ക് നിരത്തിലെത്തുമ്പോൾ മുഖ്യ എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനൊത്ത വിലയായിരിക്കും യെസ്‌ഡിക്കും കമ്പനി നൽകുക (ഏകദേശം 1.2 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെ). ആഭ്യന്തര വില്‍പ്പന കൂടാതെ കയറ്റുമതിക്കും കമ്പനി പദ്ധതിയിടുന്നുണ്ട്.
Post Your Comments