ന്യൂഡല്‍ഹി: ജലഗതാകത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ധാരണയായി. ഇക്കാര്യം, കേന്ദ്ര ഗതാഗത മന്ത്രി മന്സുഖ് മാണ്ഡവ്യയാണ് വെളിപ്പെടുത്തിയത്.
പദ്ധതിയനുസരിച്ച്, ബ്രഹ്മപുത്ര ഉള്‍പ്പെടെ ഏതാനും നദികളിലെ ജലപാതകള്‍ ആഴംകൂട്ടി യാത്രയ്ക്കും ചരക്കു കടത്തിനും ഉപയോഗിക്കും. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകുന്ന 54 നദികളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ തീരുമാനങ്ങള്‍.
മണ്ണുമാറ്റലും, ആഴംകൂട്ടലും തുടങ്ങിയ പണികള്‍ അതതു രാജ്യങ്ങള്‍ തന്നെ ചെയ്യണം. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി ഏകദേശം 4095 കിലോമീറ്റര്‍ വരും. ഇതില്‍ ആദ്യത്തെ കുറച്ചു കിലോമീറ്ററുകള്‍ നദികള്‍ കൊണ്ടുതന്നെയാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്.
Post Your Comments