Latest NewsNewsIndiaCrime

വൃത്താകൃതിയില്‍ ചപ്പാത്തിയുണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

വൃത്താകൃതിയില്‍ ചപ്പാത്തിയുണ്ടാക്കിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ (സിമ്രാന്‍) കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്തറിഞ്ഞത്.

ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സിമ്രാനും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായത്. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭര്‍ത്താവ് സിമ്രാന്റെ വയറില്‍ ശക്തിയായി തൊഴിച്ചു. മകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവളെ മറ്റൊരു മുറിയിലാക്കി പൂട്ടിയിട്ടു. ചപ്പാത്തിയുടെ ആകൃതിയുടെ പേരില്‍ വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്ന് കൊല്ലപ്പെട്ട യുവതിയുടെ മകള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button