നാരങ്ങാ വെള്ളം വിറ്റതിന് അഞ്ചു വയസുകാരിക്ക് 12,570 രൂപ പിഴ. ലണ്ടനിലാണ് സംഭവം. ലൈസന്‍സില്ലാതെ നാരങ്ങാ വെള്ളം വിറ്റതിനാണ് പിഴ ചുമത്തിയത്. വീട്ടില്‍ ഉണ്ടാക്കിയ നാരങ്ങാ വെള്ളം ലവ് ബോക്സ് ഡാന്‍സ് ഫെസ്റ്റ് എന്ന പരിപാടി നടക്കുന്നതിനിടെ അഞ്ചു വയസുകാരി വില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഉദ്യോഗസ്ഥര്‍ കുട്ടിയുടെ അടുത്ത് എത്തുകയും നിയമം അനുസരിച്ചാണോ വില്‍പ്പന നടത്തുന്നതെന്ന് ചോദിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ഭയന്ന പെണ്‍കുട്ടി, താന്‍ എന്തെങ്കിലും തെറ്റായ കാര്യമാണോ ചെയ്തത് എന്ന് അച്ഛനോട് കരഞ്ഞു കൊണ്ട് ചോദിച്ചു.
സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയും ഉദ്യോഗസ്ഥര്‍ മാപ്പ് പറയുകയും പിഴ റദ്ദാക്കുകയും ചെയ്തു.
Post Your Comments