സ്വപ്‌നങ്ങള്‍ കാണാത്തവരുണ്ടാകില്ല. പല സ്വപ്‌നങ്ങളും വരാന്‍ പോകുന്ന പല കാര്യങ്ങളുടേയും സൂചനായാണെന്നു പറയാം. മരണം അടുത്തെത്തിയെന്നു സൂചിപ്പിയ്ക്കുന്ന ചില സ്വപ്‌നങ്ങളുമുണ്ട്. മരിച്ചവരുടെ കൂടെ നിങ്ങളെ സ്വപ്‌നം കണ്ടാല്‍ ഇത് മരണത്തെ സൂചിപ്പിയ്ക്കുമെന്നു പറയും. മരിച്ചവര്‍ തേനും പാലും ആവശ്യപ്പെടുന്നതായുള്ള സ്വപ്‌നങ്ങള്‍ മിന്നി മായാറുണ്ട്. അതിൽ തേന്‍ ചോദിയ്ക്കുന്നതായിട്ടാണ് സ്വപ്നം കാണുന്നതെങ്കിൽ ജീവിതത്തിന്റെ മധുരം തിരികെ ചോദിയ്ക്കുന്നതായാണ് കണക്കാക്കേണ്ടത്. ഇനി അഥവാ പാലെങ്കില്‍ നിങ്ങള്‍ താതാപിതാക്കളില്‍ നിന്നും വേറിടുമെന്നും സൂചിപ്പിക്കുന്നു.
കറുത്ത നിറത്തിലെ പാമ്പു കടിയ്ക്കുന്നതായി സ്വപ്‌നം കാണുന്നതു മരണത്തെ സൂചിപ്പിയ്ക്കും, നിറമുളള പാമ്പെങ്കില്‍ പണം വരുന്നതും. അറിയാത്ത സ്ഥലത്തേയ്ക്കു നഗ്നപാദത്തോടെ നടക്കുന്നതു മരണത്തെ സൂപിപ്പിയ്ക്കുന്നു. പല്ലു പറിയുന്നതായി സ്വപ്‌നം കണ്ടാല്‍ പെട്ടെന്നുള്ള മരണത്തെ സൂചിപ്പിയ്ക്കും. എളുപ്പത്തില്‍ പല്ലു പറിയുന്നതാണു സ്വപ്‌നത്തിലെങ്കില്‍ വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന ആരെങ്കിലും പെട്ടെന്നു മരിച്ചു പോകുന്നതായുള്ള സൂചന നല്‍കുന്നു. ബുദ്ധിമുട്ടിയാണ് പല്ലു പോകുന്നതെങ്കില്‍ മരിയ്ക്കും മുന്‍പു ദീര്‍ഘകാലം കിടപ്പിലാകാനുള്ള സൂചന നല്‍കുന്നു.
സ്വപ്‌നത്തില്‍ ആരെങ്കിലും കരയുന്നതായി സ്വപ്‌നം കണ്ടാല്‍, ഇതു കണ്ടു പെട്ടെന്നുണര്‍ന്നു നാം കരയുകയാണെങ്കില്‍, കരയാന്‍ തോന്നുകയെങ്കില്‍ ഇതും മരണസൂചനയാണെന്നു പറയാം. മോര്‍ച്ചറിയോ സെമിത്തേരിയോ സ്വപ്‌നത്തില്‍ കണ്ടാല്‍ മരണസൂചനയാണെന്നു പറയാം. കറുപ്പോ ചാരനിറമുള്ള വസ്ത്രമോ ധരിച്ച് ആരെയെങ്കിലും സ്വപ്‌നത്തില്‍ കണ്ടാല്‍ ജീവിതത്തില്‍ വലിയ അപകടം, അല്ലെങ്കില്‍ മരണത്തോടടുത്തു വരുന്ന സംഭവമാണ് സൂചിപ്പിയ്ക്കുന്നത്. നായ്ക്കള്‍ പിന്‍തുടരുന്നതായി സ്വപ്‌നം കണ്ടാല്‍ അത് മരണം അഥവാ യമന്‍ പിന്‍തുടരുന്നതിന്റെ സൂചന നല്‍കുന്നു. നായ കടിക്കുന്നതായി സ്വപ്‌നം കണ്ടാല്‍ അത് മരണത്തെ സൂചിപ്പിയ്ക്കുന്നു.
Post Your Comments