ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, സ്‌കൈപ്പ്, വി ചാറ്റ് തുടങ്ങി നാല്‍പ്പതിലധികം സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളില്‍ മാല്‍വെയര്‍ ബാധ കണ്ടെത്തിയതായി റിപ്പോർട്ട്. ‘സ്‌പൈഡീലര്‍’ എന്നാണ് ഈ മാല്‍വെയര്‍ അറിയപ്പെടുന്നത്. ഇവ ടെക്സ്റ്റ് മെസേജുകളും വോയ്‌സ് കോളുകളും ഫോട്ടോകളും ഫോണിലെ വിവരങ്ങളും മുഴുവന്‍ ചോർത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും ഫോണ്‍ ഉടമ അറിയാതെ തന്നെ ഈ സ്പൈഡീലറിന് കഴിയുമെന്ന് പാലോ അള്‍ട്ടോയിലെ സൈബര്‍സുരക്ഷാഗവേഷകര്‍ പറയുന്നു. എന്നാൽ ആന്‍ഡ്രോയ്ഡ് 2.2, 4.4 എന്നീ വേര്‍ഷനുകള്‍ക്ക് ഈ മാൽവെയറിനെ പ്രതിരോധിക്കാനാകും. കൊമേഴ്സ്യൽ റൂട്ടിങ് ആപ്പായ ആയ ‘ബെയ്ദു ഈസി റൂട്ട്’ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഈ മാല്‍വെയര്‍ വച്ച് ഡേറ്റ മോഷ്ടിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ് ഇത് തടയാനുള്ള വഴി. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് അത് മുന്‍പേ ഉപയോഗിച്ച മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം.
Post Your Comments