Latest NewsKeralaNews

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ സീരിയല്‍ താരം അറസ്റ്റില്‍

എം80 മൂസ ഫെയിം അതുല്‍ ശ്രീവ അറസ്റ്റില്‍. ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചതിനും പണം തട്ടിയതിനുമാണ് അതുലിനെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിലാണ് അറസ്റ്റ് .

കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുരുക്ഷേത്ര എന്ന ഗുണ്ടാ ഗ്യാങ്ങിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പോലീസ് പറയുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം നല്‍കാത്ത വിദ്യാര്‍ഥികളെ അതുല്‍ അടങ്ങുന്ന സംഘം മര്‍ദിക്കുന്നതായും പോലീസ് കണ്ടെത്തി. പല വിദ്യാര്‍ഥികളും പേടിച്ച് പരാതിപ്പെടുന്നില്ലെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലും പ്രതിയാണ് അതുല്‍. ഗുരുവായുരപ്പന്‍ കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ് അതുല്‍ ശ്രീവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button