ഇന്ത്യയില്‍ ഉള്ളത് പോലെ ഗള്‍ഫ് രാജ്യങ്ങളിലും ആധാര്‍ കേന്ദ്രങ്ങള്‍ വേണമെന്നാവശ്യം. ഇന്ത്യയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ഭൂരിഭാഗം ഇന്ത്യക്കാരും ജോലി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍, പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിദേശങ്ങളിലെ വിസ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്ക സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ ആവശ്യപ്പെടുന്നുണ്ട്.
ഗള്‍ഫിലെ സ്കൂളുകളില്‍ നിന്ന് ഉപരി പഠനത്തിനായി നാട്ടിലെ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്. അതുപോലെ പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. നാട്ടില്‍ പോയി ആധാറിന് അപേക്ഷിച്ച് കാര്‍ഡ് ലഭിക്കാന്‍ സമയമെടുക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ആധാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഈ ആവശ്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഉന്നയിക്കുമെന്ന് പ്രവാസികള്‍ പറയുന്നു.
Post Your Comments