മോസ്‌കോ: സൈന്യത്തിന് കരുത്തായി റഷ്യയില്‍ നിന്നും മിഗ് 35 വിമാനങ്ങള്‍ എത്തും. റഷ്യ വികസിപ്പിച്ചെടുത്ത നാലാം തലമുറ യുദ്ധവിമാനങ്ങളാണ് മിഗ് 35. വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വില്‍ക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് മിഗ് കോര്‍പ്പറേഷന്റെ സി.ഇ.ഒ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷം മിഗ് 35 ഇന്ത്യയടക്കമുള്ള ലോകത്തിലെ വന്‍ ശക്തികള്‍ക്ക് വില്‍ക്കുന്നതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന അനുകൂലമായി ടെന്‍ഡര്‍ സമര്‍പ്പിച്ചതായും സി.ഇ.ഒ വ്യക്തമാക്കി.
അമേരിക്കന്‍ കമ്ബനിയായ ലോക്ഹീല്‍ഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന എഫ്-35 വിമാനങ്ങളെ കവച്ചു വയ്ക്കാന്‍ പോന്നവയാണ് മിഗ് 35 വിമാനങ്ങളെന്നാണ് വിലയിരുത്തല്‍. പരിശീലനം, നാല്‍പ്പതു വര്‍ഷത്തേക്കുള്ള പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് മിഗ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഏറ്റവും അത്യാധുനിക യുദ്ധ വിമാനമായ മിഗ് 35ന്റെ ഒരു യൂണിറ്റിന് ഏതാണ്ട് 2580 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്.
Post Your Comments