കാസര്‍ഗോഡ് : കാസര്‍ഗോഡ് ഉപ്പള കടപ്പുറത്ത് ദുരൂഹസാഹര്യത്തില്‍ ബി.ജെ.പി നേതാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിലെ ബി.ജെ.പി നേതാവ് മനോജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള, ഹനുമാന്‍ നഗര്‍ കടല്‍ക്കരയില്‍ വെള്ളിയാഴ്ച രാത്രിയാണ് മൃതദ്ദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മംഗളൂരു ബോളാറിലെ ബി.ജെ.പി നേതാവ് മനോജ് ആണെന്ന് വ്യക്തമായത്.
മംഗളൂരു കോര്‍പ്പറേഷന്റെ മുന്‍ കൗണ്‍സിലറും അറിയപ്പെടുന്ന നേതാവുമാണ് മരിച്ച മനോജ്. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. മഞ്ചേശ്വരം പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മംഗളൂരു പൊലീസ് സ്ഥലത്ത് എത്തി. മനോജിന്റെ മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞ ശേഷം മംഗല്‍പ്പാടി സി.എച്ച്.സി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments