ജിയോ ഡേറ്റാബേസ് ചോര്‍ത്തിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡേറ്റാ ബേസ് സിസ്റ്റങ്ങളില്‍ കടന്നുകയറ്റം നടത്തിയതിനാണ് 35കാരനായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ഇമ്രാന് ചിപ്പ സൗജന്യ റീചാര്‍ജ് നല്‍കാത്തതിന് കലിപ്പ് തീര്‍ത്താണ് പ്രശ്നമായത്.
ചാറ്റ് ആപ്ലിക്കേഷനിലൂടെ സൗജന്യ റീചാര്‍ജ് ലഭിക്കാനുള്ള ലിങ്കുകള്‍ എന്ന പേരില്‍ മെസേജുകള്‍ അയക്കുകയായിരുന്നു വിദ്യാര്‍ത്ഥി ചെയ്തത്. ഇതില്‍ നല്‍കിയിരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഐഡിയും പാസ്വേര്ഡും വിദ്യാര്‍ത്ഥിക്ക് ലഭിച്ചിരുന്നു.
ആപ്ലിക്കേഷന്‍ വഴി മറ്റുള്ളവര്‍ റീചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഐഡിയും പാസ്വേര്ഡുമാണ് യുവാവ് ചോര്‍ത്തിയത്. ഒഡിഷയിലെ ഒരു റീചാര്‍ജ് കടക്കാരന്റെ ലോഗിന്‍ വിവരങ്ങളാണ് ഇയാള്‍ക്ക് ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി.
Post Your Comments