ദുബായ്: ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടില്ലാത്ത പ്രവാസികള്‍ വിദേശത്തുള്ള അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന ആദായനികുതി വകുപ്പിന്റെ നിര്‍ദേശം ഗള്‍ഫ് പ്രവാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. വിദേശത്തുള്ള വരുമാനത്തിനും ഭാവിയില്‍ ഇന്ത്യയില്‍ നികുതി അടക്കേണ്ടി വരുമോയെന്നാണ് ആശങ്ക. വിദേശത്തെ വരുമാനത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാന്‍ നിലവില്‍ നിയമം അനുവദിക്കുന്നില്ല.
അതുകൊണ്ട് തന്നെ വിദേശബാങ്ക് അക്കൗണ്ടുകള്‍ വെളുത്തിപ്പെടുത്തേണ്ട ആവശ്യം എന്തെന്നാണ് പ്രവാസി ഇന്ത്യക്കാര്‍ ഉന്നയിക്കുന്ന സംശയം. എന്നാല്‍ വിദേശ ഇന്ത്യകാര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വരുമാനം 2,50,000 രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രമേ അദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടകാര്യമുള്ളുവെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഇതി വാടകയിനത്തിലോ പലിശയിനത്തിലോ മറ്റോതെങ്കിലും തരത്തില്‍ ഇന്ത്യയിലുള്ള വരുമാനമാകാം.
അതേസമയം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പ്രവാസികള്‍ തങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം. ബാങ്കിന്റെ പേരും അക്കൗണ്ട് നമ്പരുമടക്കം നാലു വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്.അതേസമയം ഭാവിയില്‍ വിദേശത്തുള്ള വരുമാനത്തിനും ഇന്ത്യയില്‍ നികുതി അടക്കേണ്ടി വരുമോയെന്നുള്ളതാണ് ഭൂരിപക്ഷത്തിന്റേയും ആശങ്ക . വിദേശത്തുള്ള വസ്തുവകകളുടെ മുഴുവന്‍ വിവരങ്ങളും ഇന്ത്യയില്‍ താമസിക്കുന്നവര്‍ അദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇപ്പോള്‍ തന്നെ സമര്‍പ്പിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
Post Your Comments