ആലപ്പുഴ: മാധ്യമങ്ങളെ ശകാരിച്ചും പഴിപറഞ്ഞും മന്ത്രി ജി.സുധാകരന്‍. നോക്കുകൂലി വിഷയത്തിലാണ് ജി.സുധാകരന്റെ പരാമർശം. നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നവരെ സഹിക്കാം. പക്ഷെ മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
രാവിലെ കുന്തവും പിടച്ചു കുറേപ്പേര്‍ ഇറങ്ങുമെന്നും ഇവര്‍ മനുഷ്യനെ ഒരിഞ്ച് മുന്നോട്ടുവിടില്ലെന്നും മാധ്യമങ്ങളെ കളിയാക്കി സുധാകരൻ പറഞ്ഞു. ബാക്കിയുള്ളവരെ ആക്ഷേപിക്കാന്‍മാത്രമാണ് കുന്തവുമായി നടക്കുന്നത്. മാത്രമല്ല പിന്നെ ചിലര്‍ സുധാകരന്‍ എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിച്ചു നടപ്പാണ്. മറ്റുള്ളവരെ വിളിച്ച് അവര്‍ അതു പറഞ്ഞല്ലോ ഇതു പറഞ്ഞല്ലോ എന്നും പറഞ്ഞ് അവരുടെ അഭിപ്രായവും എഴുതിവിടും. നാണമുണ്ടോ ഇവിടത്തെ പത്രക്കാര്‍ക്കെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
മന്ത്രിമാര്‍ക്ക് ഐ.എ.എസുകാര്‍ എന്തെഴുതിയാലും പൂര്‍ണമായി തള്ളികളയാനുള്ള അധികാരം ഉണ്ട്. ഇങ്ങനെ എത്രയെണ്ണം തള്ളിക്കളഞ്ഞിരിക്കുന്നു. ആരും ചോദിക്കില്ല. ഐ.ഐ.എസ്. എന്നത് പൂര്‍ണ സ്വാതന്ത്ര്യമുള്ള ജോലിയല്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments