
കൊച്ചി : മലയാള സിനിമയില്‍ ഹവാല സാന്നിധ്യം ഉറപ്പാക്കിയതോടെ കൂടുതല്‍ അന്വേഷണം , ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് കേന്ദ്രഏജന്‍സികള്‍ ശേഖരിച്ച് വരുന്നത്.
കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ പല താരങ്ങളും നിക്ഷേപങ്ങള്‍ നടത്തിയതായാണ് വിവരം. ഇങ്ങനെയുള്ള നിക്ഷേപങ്ങളുടെ സ്രോതസ്സുകള്‍ തേടുകയാണ് ലക്ഷ്യം. അന്വേഷണത്തിന് സഹകരണം തേടി യു.എ.ഇയിലെ അധികൃതരെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയുമായി നിരവധി സഹകരണക്കരാറുകള്‍ നിലനില്‍ക്കുന്ന രാജ്യമായതിനാല്‍ അനുമതിയ്ക്ക് തടസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഇതിനു മുന്‍പ് നാട്ടില്‍ നിന്ന് ഇത്തരം നിക്ഷേപ സംബന്ധമായി കിട്ടാവുന്ന എല്ലാ വിവരങ്ങളും വിവിധ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ഇതും പുതിയ അന്വേഷണത്തില്‍ നിന്നും കിട്ടുന്ന വിവരങ്ങളും താരതമ്യം ചെയ്താകും തീരുമാനത്തിലെത്തുക.
താരങ്ങള്‍ക്ക് മറ്റുസ്ഥലങ്ങളിലും നിക്ഷേപം ഉണ്ടെങ്കിലും കുറേക്കാലമായി ദുബായിയോട് കാണിയ്ക്കുന്ന കൂടുതല്‍ താത്പ്പര്യമാണ് അന്വേഷണം അവിടെ കേന്ദ്രീകരിയ്ക്കാന്‍ കാരണം.
Post Your Comments