KeralaLatest News

കൊച്ചിയിൽ അസാധു നോട്ടുകൾ പിടികൂടി

കൊച്ചി: കൊച്ചിയിൽ 2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. നിരോധിച്ച 500,1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പനങ്ങാട് സ്റ്റേഷൻ പരിധിയിൽ നിന്ന് നോട്ടുകൾ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.

സംഘം കൊച്ചിയിൽ എത്തുന്ന വിവരം നൽകിയ തൃപ്പുണിത്തുറ സ്വദേശിയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു 4 പേരെയും പോലീസ് പിടികൂടിയത്. മുവാറ്റുപുഴ,ഇരിങ്ങാലക്കുട,കോഴിക്കോട്,തൃശൂർ സ്വദേശികളാണ് പിടിയിലായത്. കൂടുതൽ അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button