തിരുവനന്തപുരം ; സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ എം.വിൻസെന്റിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എംഎൽഎ ഹോസ്റ്റലിൽ നടന്ന രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിൻസെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, പീഡനം എന്നീ ജാമ്യമില്ലാകുറ്റങ്ങൾ ചുമത്തിയാണ് വിൻസെന്റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
“അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താൻ എന്നും അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചലുത്തിയെന്നും” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments