Latest NewsCinemaMovie SongsEntertainmentKollywoodMovie Gossips

ട്വിറ്ററിനോട് വിടപറയാന്‍ കാരണം വെളിപ്പെടുത്തി നടി ഖുശ്ബു

തമിഴകത്തുമാത്രമല്ല മലയാളികള്‍ക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് ഖുശ്ബു. ട്വിറ്റിനോട് വിടപറയാന്‍ ഒരുങ്ങുകയാണ് താരം. നടി തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. ട്വിറ്റര്‍ ആസക്​തിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഖുശ്​ബു പറയുന്നു.

കുറച്ചുസമയത്തേക്ക്​ ട്വിറ്ററില്‍ നിന്ന്​ വിട്ടുനില്‍ക്കുകയാണ്​. വായന പുനരാരംഭിക്കാന്‍ വേണ്ടിയിട്ട്​ കൂടിയാണ്​ ഈ തീരുമാനമെന്നും അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയുടെ ഈ പ്ലാറ്റ്​ ഫോം ഒരു ആസക്​തി പോലെയാണ്​. അതില്‍ തളച്ചിടപ്പെടുന്നു. വൈകാതെ തിരിച്ചെത്തുമെന്നും താരം പറയുന്നു. സ്​നേഹത്തിനും കരുതലിനും ആദരവിനും നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയാണ്​ തന്‍റെ ശക്തിയെന്നും അത്​ തുടരുമെന്ന്​ കരുതുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഖുശ്ബു തന്‍്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button