തേന്‍ നല്ലതാണെന്നും തേനീച്ച വളര്‍ത്തല്‍ നല്ലൊരു വരുമാന മാര്‍ഗ്ഗമാണെന്നും നമുക്ക് അറിയാം. എന്നാല്‍ കുട്ടികളുള്ള വീട്ടില്‍ തേനീച്ച കൂട് കൂട്ടിയാല്‍ അത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കുത്തേല്‍ക്കാതെ തേനീച്ചയെ തുരത്തിയോടിക്കാന്‍ ചില വഴികള്‍.
- ഒരു തുണിയില്‍ പാറ്റ ഗുളിക പൊതിഞ്ഞ ശേഷം തേനീച്ച കൂടിനടുത്ത് തൂക്കിയിടുക.
- വെളുത്തുള്ളി നന്നായി ചതച്ച് തേനീച്ച കൂടിനടുത്ത് തൂക്കിയിടുക. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധം മൂലം തേനീച്ചകള്‍ സ്ഥലം വിടും.
- വിനാഗിരി സ്പ്രേ ബോട്ടില്‍ ഉപയോഗിച്ച് തേനീച്ച കൂട്ടിലേക്ക് തളിക്കുക. വിനാഗിരിയുടെ ഗന്ധം കാരണം തേനീച്ചകള്‍ക്ക് ചലിക്കാന്‍ കഴിയാതെ വരും. ആ സമയത്ത് തേനീച്ച കൂട് നീക്കം ചെയ്യാം.
- ഒരു കുപ്പിയില്‍ പെപ്സി, കൊക്കകോള, തുടങ്ങിയ മധുരമുള്ള സോഡ നിറയ്ക്കുക. അത് തേനീച്ചയുള്ള സ്ഥലത്ത് കൊണ്ട് വെയ്ക്കുക. സോഡയുടെ മണം തേനീച്ചകളെ ആകര്‍ഷിക്കുകയും അവ ലായനിയില്‍ മുങ്ങുകയും ചെയ്യും.
Post Your Comments