ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി ഇതുവെര ചെയ്തതിന് ബി.ജെ.പി ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്നാണ് രാഹുലിനെ പരിഹസിച്ചുകൊണ്ട് സ്മൃതി ട്വീറ്റ് ചെയ്തത്.
ഡോ. ബി.ആര്. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിമുഖീകരിച്ച് സംസാരിക്കവെ കഴിഞ്ഞ ദിവസം ബി.ജെ.പിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്യില്ലെന്നും ദലിതനായതിനാല്‍ കൊല്ലപ്പെട്ടതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഞാനതിനെ ആത്മഹത്യെയന്ന് വിളിക്കില്ല. കൊലപാതകമാണ്. ദലിതനായതിനാല്‍ വെമുല അനുഭവിച്ച ദുരന്തങ്ങള്‍ മൂലം കൊല്ലപ്പെടുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നരേന്ദ്രമോദിയും ആര്.എസ്.എസും പിടിച്ചടക്കിെയന്നു പറഞ്ഞ രാഹുല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്നതും എടുത്തു പറഞ്ഞു.’
ഈ പ്രസംഗത്തിനു ശേഷമാണ് ബി.ജെ.പിയോട് ചെയ്തതിനെല്ലാം ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്ന് സ്മൃതി ഇറാനി കുറിച്ചത്
Post Your Comments