അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ദുല്‍ഖറിനെ ട്രെയിന്‍ ചെയ്യുന്ന റൈസിങ് കോച്ചായി എത്തിയ സിജോയ് വര്‍ഗ്ഗീസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. മലയാളം കൂടാതെ തമിഴ്,തെലുങ്ക്, എന്നീ ഭാഷകളിലും അഭിനയിച്ചതിന് പിന്നാലെയാണ് ബോളിവുഡില്‍ താരം അരങ്ങേറ്റം കുറിക്കുന്നത്. സിദ്ദാര്‍ത്ഥ് മല്‍ഹോത്രയും-ജാക്വലിന് ഫെര്‍ണാണ്ടസും നായിക നായകന്മാരാകുന്ന എ ജെന്റില്മാന് എന്ന ചിത്രത്തിലാണ് സിജോയ് അഭിനയിക്കുന്നത്.
രാജ് നിഡിമോരു, കൃഷ്ണ ഡി.കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമചന്ദ്ര റാവു എന്ന ‘റോ’ ഓഫീസറായാണ് സിജോയ് എത്തുന്നത്. ശ്യാംന്ദര്- മമ്മൂട്ടി ചിത്രം, ടൊവിനോ നായകനായെത്തുന്ന ചിത്രം തുടങ്ങിയവയുടെ തിരക്കിലാണ് ഇപ്പോള്‍ താരം.
Post Your Comments