2008ല്‍ വിവാഹിതരായി, ഇപ്പോള്‍ രണ്ടുകുട്ടികളുടെ മാതാപിതാക്കളായ കാലിഫോര്‍ണിയന്‍ സ്വദേശികളായ അക്കാഹി റിച്ചാര്‍ഡോ, കാമില കാസ്റ്റെലോ എന്ന ദമ്പതികളാണ് ഭക്ഷണം കഴിക്കാതെയും ജീവിക്കാമെന്ന് തെളിയിച്ചിരിക്കുന്നത്. ഇതിനു പകരമായി, പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ചാണ് ഈ ദമ്പതികള്‍ ജീവനും ആരോഗ്യവും നിലനിര്‍ത്തുന്നത്. എന്നാല്‍, ആഴ്ചയില്‍ മൂന്ന് തവണ മാത്രം ഇവര്‍ ഭക്ഷണം കഴിക്കും.
ഇവരിനി മൂന്നു തവണ മാത്രം കഴിക്കുന്നത് ഇറച്ചിയോ മറ്റൊന്നുമല്ല. പച്ചക്കറികളോ പഴവര്‍ഗ്ഗങ്ങളോ മാത്രമാണ് കഴിക്കുന്നത്. മൂന്നു വര്‍ഷമായി ഇങ്ങനെ ജീവിക്കുന്ന കാമിലയുടെ ഗര്‍ഭാവസ്ഥയില്‍ പോലും ആവശ്യമായ പോഷകങ്ങള്‍ സ്വീകരിച്ചത് സൂര്യനില്‍ നിന്നും വായുവില്‍ നിന്നുമാണ്.ജീവിക്കാന്‍ അടിസ്ഥാനപരമായി വേണ്ടത് വായു ആണെന്നും, അതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം മാനസികമായ ശക്തി നല്‍കുന്നുണ്ടെന്നും ഈ ദമ്പതികള്‍ പറയുന്നു. ജീവവായുവിനെ എല്ലാവരും ആഹാരമാക്കി മാറ്റാന്‍ ശ്രമിക്കണമെന്നു പറയുന്ന ഇവരുടെ കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഭക്ഷണമാണ് ദമ്പതികള്‍ നല്‍കുന്നത്.
Post Your Comments