Latest NewsNewsFootballSports

അപൂർവ്വനേട്ടവുമായി കേരളബ്ലാസ്റ്റേഴ്‌സ്

ന്യൂഡൽഹി: അപൂർവനേട്ടവുമായി കേരളബ്ലാസ്റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയില്‍ കാണികള്‍ പിന്തുടരുന്ന ടീമുകളില്‍ ലോകത്തില്‍ 80-ാം സ്‌ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവുമെന്ന റെക്കോർഡാണ് കേരളബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ സ്‌പോര്‍ട്‌സ് മീഡിയ’ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യമുള്ളത്.സോഷ്യല്‍ വെബ്‌ സൈറ്റുകളായ ഫെയ്‌സ്ബുക്ക്‌, ട്വിറ്റര്‍, ഇന്‍സ്‌റ്റഗ്രാം, പെരിസ്‌കോപ്പ്‌, ഗുഗിള്‍ പ്ലസ്‌, യൂട്യൂബ്‌ എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ ഈ പഠനം നടത്തിയത്. 25 ലക്ഷം ആരാധകരുമായാണ്‌ ലോകടീമുകള്‍ക്കിടയില്‍ ബ്ലാസ്‌റ്റേഴ്‌സ് 80-ാം സ്‌ഥാനത്തെത്തി നിൽക്കുന്നത്.

സ്‌പാനിഷ്‌ വമ്പന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കരുത്തരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡുമാണ്‌ പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനത്ത്‌. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 94ാം സ്‌ഥാനത്തും ഡല്‍ഹി ഡൈനാമോസ്‌ 128-ാം സ്‌ഥാനത്തും എഫ്‌സി ഗോവ 129-ാം സ്‌ഥാനത്തും ഇടംനേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button