ശ്രീനഗർ: കാഷ്മീർ പ്രശ്നത്തിൽ അമേരിക്കയുടെ ഇടപടെൽ വേണ്ടെന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മാധ്യസ്ഥം ആവശ്യമില്ല. ചെെനയ്ക്കും അമേരിക്കയ്ക്കും അവരുടേതായ താൽപര്യങ്ങൾ ഈ വിഷയത്തിലുണ്ട്. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാക്ക് എന്നീരാജ്യങ്ങളുടെ വിഷയത്തിൽ അമേരിക്ക ഇടപെട്ടതാണ്. അവരുടെ സ്ഥതി നമുക്ക് അറിയാം. ഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള കാഷ്മീരിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവാമെന്ന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് മെഹബൂബ ഇക്കാര്യം പറഞ്ഞത്.
Post Your Comments