ഏഷ്യയില്‍ ചൈനയെക്കാള്‍ തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ബഹിരാകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഇന്ത്യയ്ക്കാണ് തിളക്കം കൂടുതലെന്നും ചൈനയുടെ ഭൂരിഭാഗവും ഇരുട്ടിലാണെന്നും നാസ പുറത്ത് വിട്ട സാറ്റലൈറ്റ് ഭൂപടങ്ങള്‍ വ്യക്തമാക്കുന്നു. എര്‍ത്ത്സ് സിറ്റി ലൈറ്റ്സ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളുടെയും രാത്രികാല കാഴ്ച നാസ പകര്‍ത്തിയത്.
അതേ സമയം നാസയുടെ കണ്ടുപിടുത്തത്തിനെതിരെ ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നാസ പുറത്ത് വിട്ട ഭൂപടവും തെളിവുകളും തെറ്റാണെന്നും ഇന്ത്യയ്ക്ക് ഭൂപടങ്ങളില്‍ മാത്രമേ തിളങ്ങാന്‍ കഴിയുവെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.
ഇന്ത്യയുടെ മൂന്ന് ഭാഗവും കടലായതിനാലാണ് ഈ തിളക്കമെന്നാണ് ചൈനീസ് മാധ്യമമായ ‘ദി പേപ്പര്‍’ പ്രതികരിച്ചത്. ഇന്ത്യയുടെ നാല്പത് ശതമാനം ഭൂമിയും സമതലങ്ങളാണെന്നും ചൈനയില്‍ ഭൂമിയുടെ പന്ത്രണ്ട് ശതമാനം മാത്രമാണ് സമതല പ്രദേശങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നഗരവല്‍ക്കരണത്തിന്റെ തോത് കുറവാണെന്നും റൗണ്ട് ലൈറ്റുകള്‍ തീവ്രമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.
Post Your Comments