Latest NewsKeralaNews

സംസ്ഥാനത്ത് വ്യാജമദ്യ മരണം

 

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചയാളാണ് മരിച്ചത്.
ചാത്തമംഗലം സ്വദേശി ബാലനാണ് (54)മരിച്ചത് . ബാലനൊപ്പം മദ്യപിച്ച സന്ദീപ്, ചേക്കുട്ടി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം. കിണര്‍ കുഴിക്കല്‍ ജോലി ചെയ്തുവന്ന മൂവരും പണിക്കിടെ മദ്യം കഴിക്കുകയായിരുന്നു. ലഹരി കൂടുന്നതിന് വേണ്ടിയാണ് സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. മദ്യം കഴിച്ചതിന് പിന്നാലെ മൂവരും കുഴഞ്ഞുവീണു. ഉടനെ തന്നെ മെഡി.കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ബാലന്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button