Latest NewsIndia

ഉപമുഖ്യമന്ത്രി പിന്നില്‍ വന്ന് തട്ടി വിളിച്ചിട്ടു അറിഞ്ഞില്ല: ഡ്യൂട്ടി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചെയ്തത്… (വീഡിയോ)

ഡല്‍ഹി: ഡ്യൂട്ടി സമയത്ത് സിനിമ കണ്ടുകൊണ്ടിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉപമുഖ്യമന്ത്രി കൈയ്യോടെ പൊക്കി. ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉപമുഖ്യമന്ത്രി സി. എം മനീഷ് സിസോഡിയ. നല്ല തിരക്കുള്ള ആശുപത്രിയില്‍ പരിശോധന നടത്തുന്നതിനിടെ ഉപമുഖ്യമന്ത്രി കണ്ടതാകട്ടെ സിനിമ കാണുന്ന ഉദ്യോഗസ്ഥനെ. ഈ സമയത്ത് ഇതൊന്നുമറിയാതെ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആശുപത്രി ജീവനക്കാരന്‍. ജീവനക്കാരന്റെ പിറകില്‍ ഉപമുഖ്യമന്ത്രി തട്ടി വിളിച്ചിട്ടും കക്ഷി അനങ്ങിയില്ല. തുടര്‍ന്ന് ഡ്യൂട്ടി സമയത്ത് സിനിമ കണ്ടു കൊണ്ടിരുന്ന വ്യക്തിയെ കടുത്ത ഭാഷയില്‍ തന്നെ ഉപമുഖ്യമന്ത്രി വിമര്‍ശിച്ചു. ആശുപത്രിയില്‍ രോഗികള്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി സിനിമ കാണുന്നതാണോ ഇവിടെ നടക്കുന്നത് എന്നും ഉപമുഖ്യമന്ത്രി ചോദിക്കുന്നുണ്ട്.
വീഡിയോ കാണാം ….

shortlink

Related Articles

Post Your Comments

Related Articles


Back to top button