NewsIndiaInternational

ഇന്ത്യയിലെ ബീഫ് കൊലപാതകങ്ങളെ ചിത്രകഥയിലൂടെ പരിഹസിച്ച് ഫ്രാന്‍സ്

ബീഫിന്‍റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളെ പരിഹസിക്കുന്ന ചിത്രകഥയുമായി ഫ്രാന്‍സ്. മുപ്പത് പേജുകളുള്ള ചിത്രകഥയിലൂടെയാണ് ഫ്രാന്‍സ്, ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസാണ് ചിത്രകഥയുടെ രചയിതാവ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന് ഹിന്ദുത്വ ദേശീയവാദികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഫ്രഞ്ച് ജനതയെ പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം.

ഗോവധത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഗോ രക്ഷകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളെയും ചിത്രകഥയില്‍ സൂചിപ്പിക്കുന്നുണ്ട്.

വിജയകാന്ത് ചൗഹാന്‍ എന്ന ഗോ സംരക്ഷകനെ കണ്ടുമുട്ടിയതിനുശേഷമാണ് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതെന്നും എഴുത്തുകാരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button