ഇറങ്ങും മുന്‍പെ രണ്ടു ലക്ഷം പേരാണ് ഈ ഫോണിനു വേണ്ടി കാത്തിരിക്കുന്നത്. ചൈനീസ് സമാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ മി 5എക്‌സിനാണ് വന്‍ ഡിമാന്‍ഡ്. ഈ മാസം 26നു ഫോണ്‍ വിപണിയില്‍ എത്തും. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂര്‍ സമയം കൊണ്ടാണ് ഇത്രയും ആളുകള്‍ ഫോണ്‍ ബുക്ക് ചെയതത്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഫോണിന്റെ ഫീച്ചറുകളില്‍ ചിലതൊക്കെ മാത്രമേ കമ്പനി വെളിപ്പെടുത്തിയിട്ടുള്ളു എന്നതാണ്.
പിന്‍ക്യാമറ, MIUI 9 ന്റെ സാന്നിധ്യം, ഷവോമിയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് റോം എന്നിവയാണ് മി 5എക്‌സിന്റെ പ്രധാന പ്രത്യേകതകള്‍. ഈ വര്‍ഷം ആദ്യമാണ് ഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നത്. 5.5 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച് ഡി സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 625 ടീഇ, 4ഏആ റാം, ഒപ്റ്റിക്കല്‍ സൂം, ഡ്യുവല്‍ എല്‍ ഇഡി ഫ്‌ലാഷ് എന്നിവയുള്ള പിന്‍ക്യാമറ, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയെല്ലാം ഈ ഫോണിന്റെ ഫീച്ചറുകളെന്ന് പറയപ്പെടുന്നവയാണ്.
19,000 രൂപ മുതലാണ് ഈ മോഡല്‍ ലഭ്യമാക്കുന്നതാണ് എന്നു കരുതുന്നു.
Post Your Comments