വാഷിങ്ടണ്‍: സാമ്പത്തിക സഹായത്തിനു പാകിസ്ഥാനു കൂടുതൽ നിയന്ത്രണങ്ങൾ യു.എസ് ഏർപ്പെടുത്തുന്നു. സാമ്പത്തികസഹായം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുന്ന കരട് ബില്ലിന് യു.എസ്. കോണ്‍ഗ്രസിന്റെ സുപ്രധാന സമിതിയുടെ പിന്തുണ ലഭിച്ചു.
ഭീകരപ്രവര്‍ത്തനം നേരിടാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സഹായം റദ്ദു ചെയ്യും. സഹായം റദ്ദു ചെയ്യാനുള്ള നടപടിസ്വീകരിക്കാന്‍ വിദേശകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ശബ്ദവോട്ടോടെയാണ് ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റി ബില്‍ പാസ്സാക്കിയത്. ഇപ്പോഴിത് യു.എസ്. ജനപ്രതിനിധിസഭയുടെ പരിഗണനയിലാണ്.
പാകിസ്ഥാന്‍ അമേരിക്കയുമായി ചേര്‍ന്ന് സ്വന്തം രാജ്യത്തും അയല്‍രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്തുന്ന സംഘടനകളെ നേരിടുന്നതില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി റക്‌സ് ടില്ലേഴ്‌സണ്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഫണ്ട് നല്‍കേണ്ടതുള്ളൂവെന്നാണ് കോണ്‍ഗ്രസ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണം തടയാന്‍ 1200 കോടി ഡോളറിന്റെ ഫണ്ടാണ് യു.എസ്. നീക്കിവെച്ചിട്ടുള്ളത്. പാകിസ്ഥാന്‍ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് പിന്തുണനല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആണവശാക്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
Post Your Comments