ന്യൂഡല്‍ഹി: തിരുവനന്തപുരം ഡിവിഷനിൽ ഉൾപ്പെട്ട നേമം മുതൽ തിരുനെൽവേലി വരെയുള്ള ഭാഗങ്ങൾ മധുര ഡിവിഷനിലേക്ക് ചേർക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. കൊടിക്കുന്നിൽ സുരേഷ് എം പി യുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഡിവിഷന് നഷ്ടമുണ്ടാക്കുന്ന നീക്കത്തിന് സതേൺ റെയിൽവേയിലെ തമിഴ് നാട് ലോബി ശ്രമിക്കുന്നുണ്ടായിരുന്നു.
കൊല്ലം ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയുടെ ഉത്‌ഘാടനം സെപ്തംബറിൽ നടത്തുമെന്നും ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയെന്നും മന്ത്രി അറിയിച്ചു. മീറ്റർഗേജ് പാതയിലൂടെ ഓടിയിരുന്ന എല്ലാ ട്രെയിനുകളും പുനരാരംഭിക്കും. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനായി 5 കോടി രൂപ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.പി പറഞ്ഞു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപത്തുള്ള റെയിൽവേ റോഡ് പടിഞ്ഞാറ്റിൻകരയുമായി ബന്ധിപ്പിക്കാൻ മുനിസിപ്പാലിറ്റിക്ക് അനുമതി നൽകുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments