മുംബൈ: പൊള്ളുന്ന വിലയാണ് വിപണയില്‍ തക്കാളിക്ക്. ഈ അവസരത്തിലാണ് 60,000 രൂപയുടെ തക്കാളി മോഷണം പോയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. മുംബൈയ്ക്കടുത്ത് ദഹിസറിലെ ചന്തയിലാണ് ഈ സംഭവം നടന്നത്. അഞ്ചു മാസം മുമ്പ് കേവലം പത്തുരൂപയായിരുന്നു കിലോഗ്രാമിനു വില. പക്ഷേ ഇപ്പോള്‍ നൂറു രൂപയ്ക്കടുത്താണ് തക്കാളിയുടെ വിപണി വില.
നവി മുംബൈയിലെ എ.പി.എം.സി. മാര്‍ക്കറ്റില്‍നിന്ന് ചൊവ്വാഴ്ച രാത്രി ദഹിസറിലെ ശാന്തിനഗറിലിറക്കിയ തക്കാളിയാണ് നഷ്ടമായത്. ശാന്തിലാല്‍ ശ്രീവാസ്തവയുടെ കടയില്‍ നിന്നുമാണ് തക്കാളി മോഷണം പോയത്. ചൊവ്വാഴ്ച രാത്രി 30 കൂട തക്കാളിയാണ് ഇറക്കിയത്. പതിവു പോലെ രാത്രയില്‍ എത്തുന്ന ലോഡ് കടയ്ക്കുപുറത്ത് വച്ചു. കടയില്‍ എലിശല്യമുള്ളതിനാണ് ഇങ്ങനെ ചെയുന്നത്. പക്ഷേ രാത്രി വച്ച തക്കാളി അടുത്ത ദിവസം രാവിലെ നോക്കിയപ്പോള്‍ മോഷണം പോയതാണ് ശാന്തിലാല്‍ കണ്ടത്. ഒരുകൂട തക്കാളിക്ക് 2000 രൂപയാണിപ്പോള്‍ വില. 60,000 രൂപയുടെ തക്കാളിയാണ് ഒറ്റ രാത്രികൊണ്ട് നഷ്ടമായത്. വര്‍ഷങ്ങളായി ഇവിടെ പച്ചക്കറി വ്യാപാരം നടത്തുന്ന തനിക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ശാന്തിലാല്‍ പറയുന്നു. നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്തതിനാല്‍ കള്ളന്മാരെക്കുറിച്ച് വിവരം കിട്ടിയില്ലെന്ന് പോലീസ് അറിയിച്ചു.
Post Your Comments