ന്യൂഡൽഹി: പ്രവാസികള്‍ക്ക് വിദേശ രാജ്യത്ത് നിന്നും വോട്ട് ചെയ്യാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ നിയമത്തിലും ചട്ടത്തിലും മാറ്റങ്ങൾ വരുത്താനാവുമോ എന്ന് സുപ്രീം കോടതി കേന്ദ്രത്തിനോട് ആരാഞ്ഞിരുന്നു. പ്രവാസികൾക്ക് വോട്ടവകാശം നൽകാൻ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു.
ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്കായി ഇ ബാലറ്റ് സംവിധാനം ഏർപ്പെടുത്താൻ തത്വത്തിൽ തീരുമാനിച്ചതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കൂടാതെ പാർലമെന്റിൽ വെയ്ക്കാൻ കരട് ബിൽ കേന്ദ്ര മന്ത്രി സഭ ഉടൻ പരിഗണിക്കും. ഇതിനെ കുറിച്ച് പഠിക്കാൻ കമ്മറ്റിയെ നിയോഗിച്ചതായും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ എ.എസ്.ജി പി.എൽ നരസിംഹ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. യു.എ.ഇലെ പ്രവാസി വ്യവസായി ഡോ. ഷംസീർ വയലിൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് മറുപടി പറയാൻ ആവശ്യപ്പെട്ടത്.
Post Your Comments