KeralaLatest NewsNews

പഠനം നിര്‍ത്താനൊരുങ്ങിയ വിദ്യാര്‍ത്ഥിക്ക് തണലായി മന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം : എല്ലാ പരീക്ഷകളിലും മികച്ച മാര്‍ക്ക് നേടിയിട്ടും ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പഠനം നിര്‍ത്താന്‍ ഒരുങ്ങിയ വിദ്യാര്‍ത്ഥിക്ക് തണലായി മന്ത്രിയുടെ ഇടപെടല്‍. ഡിസ്റ്റിംഗ്ഷനോട് പരീക്ഷകള്‍ എല്ലാം പാസായിട്ടും എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നെയ്യാറ്റിന്‍കര സ്വദേശി അര്‍ച്ചനയാണ് പണമില്ലത്തതിനാല്‍ പഠനം അവസാനിപ്പിക്കാന്‍ ഒരുങ്ങിയത്. അച്ഛന്‍ ഉപേക്ഷിച്ചുപോയ കുടുംബത്തില്‍ അമ്മയുടെ തയ്യല്‍ തൊഴിലില്‍ നിന്നും കിട്ടുന്ന സമ്പാദ്യമാണ് ഉപജീവന മാര്‍ഗം.

അമ്മയുടെ വരുമാനത്തില്‍ നിന്നാണ് അര്‍ച്ചനയും പ്ലസ്ടൂവിന് പഠിക്കുന്ന സഹോദരിയുടെയും വിദ്യാഭാസത്തിന്റെ ചെലവ് നല്‍കിയിരുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഈ കുടുംബത്തില്‍ നിന്ന് പ്ലസ്ടൂ 90 ശതമാനം മാര്‍ക്കോടെയാണ് അര്‍ച്ചന പാസായത്. ഈ പഠന മികവാണ് പത്തനാപുരത്തെ സഹകരണ എഞ്ചിനീയറിംഗ് കോളേജില്‍ മെറിറ്റില്‍ കംപ്യൂട്ടര്‍ സയന്‍സിനു പ്രവേശനം ലഭിക്കാന്‍ കാരണമായത്. മികച്ച മാര്‍ക്കാടെയാണ് ഒന്നാം വര്‍ഷത്തെ പരീക്ഷകള്‍ അര്‍ച്ചന പാസായത്. പക്ഷേ രണ്ടാം വര്‍ഷത്തില്‍ പിഴയോടെ ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം അടുത്ത് വന്നിട്ടും പണം കണ്ടെത്താന്‍ സാധിച്ചില്ല.

അവസാന ആശ്രയമെന്ന നിലയില്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനെ സമീപിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ജില്ലാ സഹകരണ വകുപ്പ് എംപ്ലോയീസ് സഹകരണ സംഘം അര്‍ച്ചനയുടെ ഒരു വര്‍ഷത്തെ ഫീസ് വഹിക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധിയില്‍ അകപ്പെട്ട അര്‍ച്ചനയ്ക്കും കുടുംബത്തിനും ആശ്വാസമേകി ഒരു വര്‍ഷത്തെ ഫീസിനുള്ള ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. സഹകരണ വകുപ്പ് എംപ്ലോയീസ് സംഘം പ്രസിഡന്റ് ടി. അയ്യപ്പന്‍ നായര്‍, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക ഐഎഎസ്, എന്‍ജിഒ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ദിനേശ് കുമാര്‍, എന്‍ജിഒ യൂണിയന്‍ സൗത്ത് ജില്ലാ സെക്രട്ടറി ബി.അനില്‍കുമാര്‍, അഡ്വ. എം. രമേശന്‍, ശ്രീകണ്‌ഠേശന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button