NewsInternationalWomen

ആര്‍ത്തവം സ്ത്രീകള്‍ക്ക് മാത്രമല്ല

ആര്‍ത്തവം വരുന്ന സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുമ്പോഴും ഈ അവസ്ഥ സ്ത്രീകള്‍ക്ക് മാത്രമല്ല എന്നാണ് കലാകാരനായ കാസ് ക്ലമ്മര്‍ പറയുന്നത്. സ്ത്രീ-പുരുഷ സ്വഭാവം പ്രകടിപ്പിക്കുന്ന നോണ്‍ ബൈനറി വിഭാഗക്കാര്‍ക്കും, ഭിന്നലിംഗക്കാര്‍ക്കും ആര്‍ത്തവവും അതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഈ കലാകാരന്‍ പറയുന്നു.

ട്രാന്‍സ് വിഭാഗക്കാരനാണെന്നു വെളിപ്പെടുത്തിയ ക്ലമ്മര്‍, ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ക്യാംമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഇദ്ദേഹത്തിനുണ്ടായ ആര്‍ത്തവസമയത്തെ, രക്തക്കറയുമായി ഇരിക്കുന്ന ചിത്രം ഇന്‍സറ്റഗ്രാമില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുമുണ്ട്.

സ്വയം സ്ത്രീ ആണെന്ന് തിരിച്ചറിയാത്തവരിലും ആര്‍ത്തവമുണ്ടാകുന്നുണ്ട് എന്ന സത്യമാണ് ഇത് വെളിപ്പെടുത്തുന്നത്. സ്ത്രീ എന്ന സ്വത്വം ഇല്ലാത്തപ്പോള്‍ പോലും ആര്‍ത്തവം ഉണ്ടാകുന്നത് ഓരോ മാസവും ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെയാണെന്ന് പറയുന്ന ക്ലമ്മര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കവിതയും എഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button