KeralaLatest NewsNews

ആർത്തവ ദിന അവധിക്കെതിരെ എതിർപ്പുമായി വനിതാഡോക്ടർ

ആർത്തവദിനത്തിലെ അവധിക്കെതിരെ എതിർപ്പുമായി പ്രമുഖ വനിതാഡോക്ടറായ സന്ധ്യ രംഗത്ത്. മുംബൈയിലെ ഒരു സ്വകാര്യ കമ്പനി ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കി രംഗത്തു വന്നിരുന്നു. പിന്നാലെ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമവും വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ ദിനത്തില്‍ അവധി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരവധി വാദങ്ങള്‍ നിരത്തി ഡോക്ടർ രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകളെ സഹായിക്കാനുള്ള പല നിയമങ്ങളും അവസാനം സ്ത്രീകൾ അബലകളാണെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമായി വരുന്ന അവസ്ഥ ദുഖത്തോടെ കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സ്ത്രീകളെ സഹായിക്കാനുള്ള പല നിയമങ്ങളും അവസാനം സ്ത്രീകൾ അബല കളാണെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമായി വരുന്ന അവസ്ഥ ദുഖത്തോടെ കാണുന്നു.ഇപ്പോൾ ആർത്തവ ദിവസത്തെ അവധിയാണ് മുഖപത്രത്തിലെ പ്രധാന ആഘോഷം. എല്ലാ മേഖലയിലും ഇങ്ങനെയൊക്കെ വേണമെന്ന് ആവശ്യം ഉയർന്നു തുടങ്ങി കാരണം എല്ലാ സ്ത്രീകളും ഒരു പോലെയാണല്ലോ. ഇനി ഈ നിയമത്തിന്റെ അപ്രായോഗികത എനിക്ക് തോന്നുന്നവ എഴുതട്ടെ.
I ആർത്തവം ഒരു നിശ്ചിത ദിവസം വരണമെന്നില്ല. അതു കൊണ്ട് തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉത്തര വാദിത്വപ്പെട്ട പോസ്റ്റു കളിലിരി ക്കുന്ന സ്ത്രീകൾ എടുക്കുന്ന അവധികൾ ആ തൊഴിൽ മേഖലയെ പിടിച്ച് കുലുക്കും.ക്രമേണ പല സ്വകാര്യ മേഖലക ളും സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ മടിക്കും.
2. വനിതാ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കാര്യം ആലോചിച്ചു നോക്കുക. ഒരു വനിതാ സർജന് ആർത്തവ മാണെന്നു പറഞ്ഞ് രോഗിയുടെ ഓപ്പറേഷൻ മാറ്റി വയ്ക്കാൻ പറ്റുമോ? പകരത്തിന് ജോലി ചെയ്യാൻ വേറെ ഡോക്ടർമാരെയൊന്നും എളുപ്പത്തിൽ കിട്ടില്ല. മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും അറിയാം ഒരു ഡ്യൂട്ടി അസുഖം നിമിത്തം വരാൻ കഴിഞ്ഞില്ലെങ്കിൽ എന്തു കഷ്ടപ്പെട്ടാണ് പകരത്തിന് ആളെ കിട്ടുന്നത് എന്ന്. ഇനി എല്ലാ സ്ത്രീ ഡോക്ടർമാരും നേഴ്സുമാരും കൂടി ആർത്തവ ദിവസങ്ങളിൽ അവധി യെടുത്താൽ ആശുപത്രികൾ അടച്ചു പൂട്ടേണ്ടി വരും.
2. വിദ്ധ്യാർത്ഥിനികൾക്ക് അവധി കൊടുക്കണ്ടേ? തലവേദനയും വയറുവേദനയും അവർക്കും ഇല്ലേ?അപ്പോൾ പിന്നെ ഇന്റെ ണൽ പരീക്ഷകൾക്ക് എന്തു ചെയ്യും. ആർത്തവ ദിവസം സ്ഥിരമായി വിശ്രമിച്ച് ശീലിച്ച ഒരു പെൺകുട്ടി യൂണിവേഴ്സിറ്റി പരീക്ഷക്ക് എന്തു ചെയ്യും?അതോ ആർത്തവ ദിവസം അദ്ധ്യാപികയ്ക്ക് അവധിയും വിദ്ധ്യാർത്ഥിനികൾക്ക് അവധിയും വേണ്ട എന്ന് നിലപാട് എടുക്കുമോ?
3. ആർത്തവം ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രം. അത് ഒരസുഖമല്ല. ആർത്തവ ദിവസങ്ങളിൽ അതിശക്തമായ വയറുവേദന അനുഭവിക്കുന്ന ഞാൻ മരുന്നു കഴിച്ച് ജോലിക്ക് പോകാറുണ്ട്.
4. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി കൊടുക്കാറുണ്ടോ? എനിക്കറിയല്ല.

എനിക്ക് തോന്നുന്നത് ശക്ത മായ മത്സരങ്ങളുള്ള തൊഴിൽ മേഖലകളിൽ സ്ത്രീകൾ ഈ ഒരൊറ്റ ക്കാരണം കൊണ്ട് പിൻതള്ളാൻ സാധ്യത ഉണ്ട് എന്നാണ് .
5. ആർത്തവം എന്ന സാധാരണ ശാരീരിക പ്രക്രിയ എല്ലാവരിലും വയറുവേദനയും മറ്റും ഉണ്ടാക്കു ന്നില്ല. ബുദ്ധിമുട്ടുള്ളവർ വേദനക്കുള്ള മരുന്ന് കഴിച്ചാൽ മതി. പക്ഷെ അതിന്റെയൊക്കെ പേരിൽ ആനുകൂല്യങ്ങൾ വേണമെന്ന് ചിന്തിച്ചാൽ ഇത് സ്ത്രീകളുടെ പോരായ്മയായി മറ്റുള്ളവർ കാണാൻ തുടങ്ങും.
6. പ്രസവവും മുലയൂട്ടലും ജീവിതത്തിൽ ഒന്നോരണ്ടോ പ്രാവശ്യം മാത്രം ഉള്ളതാണ്. അതുപോലെയല്ല ആർത്തവം അത് സ്ത്രീയുടെ കൂടെ ഉള്ളതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button