Latest News

എയിംസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ വിവിധ എയിംസുകളിൽ നഴ്സുമാർ ഉൾപ്പടെ വിവിധ തസ്‌തികളിലേക്ക് അവസരം. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, അദ്ധ്യാപക തസ്തികകള്‍ ഉൾപ്പെടെ 1350 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ചത്തീസ്ഗഡിലെ റായ്പുറില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) സ്റ്റാഫ് നഴ്‌സ് ഗ്രേഡ് I, II തസ്തികകൾ ഉൾപ്പെടുന്ന 475 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

എല്ലാ തസ്തികകളിലേക്കും എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്ഥിര നിയമനമായിരിക്കും എയിംസ് നൽകുക.

ഋഷികേശ് എയിംസിലേക്കുള്ള വിവിധ തസ്‌തികകൾ,യോഗ്യത എന്നീ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ; ഋഷികേശ്

അവസാന തീയതി ;ജൂലായ് 31

റായ്പുര്‍ എയിംസിലേക്കുള്ള വിവിധ തസ്‌തികകൾ, യോഗ്യത എന്നീ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ; റായ്പുര്‍

അവസാന തീയതി ;ജൂലായ് 31

shortlink

Related Articles

Post Your Comments

Related Articles


Back to top button