Latest NewsNewsTechnology

ജിയോ ഫോൺ വാങ്ങാനുദ്ദേശിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മുംബൈ: ടെക് ലോകത്തിന് തന്നെ അത്ഭുതകരമായ ഒരു കാര്യമാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. ഫീച്ചര്‍ ഫോണില്‍ കൂട്ടിച്ചേര്‍ക്കാവുന്ന സാങ്കേതികവിദ്യ മുഴുവന്‍ ഇന്ന് അവതരിപ്പിച്ച ഫോണിൽ റിലയൻസ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2.5 ഇഞ്ച്​ ഡിസ്​പ്ലേ സൈസിലുള്ള ഫോണാണ്​ ജിയോയുടെ ഫീച്ചര്‍ ഫോണ്‍. 512 എം.ബി റാം, 4 ജി.ബി ഇന്റണല്‍ സ്​റ്റോറേജ് എന്നിവയാണ് സവിശേഷതകൾ. ജിയോയുടെ എല്ലാ ആപ്പുകളും ഫീച്ചര്‍ ഫോണിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൂടാതെ കേബിള്‍ ഉപയോഗിച്ച്‌​ ജിയോ ഫോണിനെ എതുതരം ടിവിയുമായും ബന്ധിപ്പിക്കാന്‍ സാധിക്കും. ആപ്പിള്‍ സിരി, ഗുഗ്​ള്‍ വോയ്​സ്​​ സെര്‍ച്ച്‌​ സിസ്​റ്റം എന്നിവക്ക്​ സമാനമായ വോയ്​സ്​ കമാന്‍ഡ്​ സിസ്​റ്റമാണ്​ ഫോണില്‍ നിലവിലുള്ളത്​. എന്‍.എഫ്​.സി ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യ ഇതിനൊപ്പം കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകളും ഈ ഫോണിലൂടെ സാധ്യമാകും. അതേ സമയം, വാട്​സ്​ ആപ്പ് ​ ഫോണില്‍ ലഭ്യമാവില്ല. പകരം ജിയോ ചാറ്റ് ആണ് ഉണ്ടാകുക. ഫോണിൽ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ്​ റിലയന്‍സ്​ അറിയിച്ചിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button