പാരിസ്: എയ്ഡ്സ് മരണനിരക്ക് കുറയുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) റിപ്പോര്‍ട്ടിലാണ് ലോകത്ത് എയ്ഡ്സ് ബാധിതരായി മരിക്കുന്നവരുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയത്. 10 ലക്ഷം പേരാണ് 2016-ല്‍ എയ്ഡ്സ് മൂലം മരിച്ചത്. 2005-ല്‍ ഈ രോഗംമൂലം മരിച്ചതു 19 ലക്ഷം പേരായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഞായറാഴ്ച പാരീസില്‍ തുടങ്ങുന്ന എയ്ഡ്സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. എയ്ഡ്സ് ചികില്‍സയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 3.67 കോടി എയ്ഡ്സ് രോഗികളാണ് 2016-ല്‍ ഉണ്ടായിരുന്നത്. അതിൽ 1.95 കോടി പേര്‍ക്കും മികച്ച ചികില്‍സ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments