ന്യൂഡല്‍ഹി: കോടികളുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വിദേശ ബാങ്കുകളിലെ കള്ളപ്പണവും കണ്ടെത്തിയിട്ടുണ്ട എന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു.
സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളും ഇതില്‍ ഉണ്ടെന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്‌സഭയില്‍ പറഞ്ഞു. കള്ളപ്പണ നിക്ഷേപം ഇത്തരത്തില്‍ 700 ഇന്ത്യക്കാര്‍ നടത്തിയിട്ടുണ്ട്. ഇത് ആദായ നികുതി വകുപ്പ് അന്വേഷിക്കുകയാണ്. സ്വിറ്റ്സല്‍ലണ്ടിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുകളുള്ള 628 ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കള്ളപ്പണം കണ്ടുപിടിക്കാനായി വിവിധ അന്വേഷണ ഏജന്‍സികളെ ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള 72 കേസുകള്‍ രജിസ്റ്റര്‍ ചെയതു. 162 കേസുകളിലായി 1,287 കോടി രൂപ നികുതിയായി ലഭിച്ചെന്നും ജെയ്റ്റ്ലി ലോക്‌സഭയില്‍ അറിയിച്ചു.
Post Your Comments