Latest NewsCinema

ബ്ലോഗിലൂടെ മോഹന്‍ലാല്‍ ആരാധകരോട് മാപ്പു പറഞ്ഞു

കൊച്ചി: മലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ ആരാധകരോട് മാപ്പു പറഞ്ഞു. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചതിനാണ് ലാല്‍ ക്ഷമാപണം നടത്തിയത്. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാത്തതിലാണ് താരം ആരാധകരോട് മാപ്പ് പറഞ്ഞത്.

എല്ലാ മാസവും 21 ആം തീയതിയിലാണ് ലാല്‍ ബ്ലോഗ് പോസ്റ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ രണ്ട് മാസമായി മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിട്ടില്ല. ഷൂട്ടിംഗ് തിരക്കുകളും മറ്റും തനിക്ക് ബ്ലോഗ് എഴുതാന്‍ സാധിച്ചില്ലെന്ന് താരം പറയുന്നു. ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് താരം ക്ഷമ ചോദിച്ചത്.

ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍ കുറിക്കുന്നതിന് പറ്റിയ സ്ഥലമോ സമയമോ ലഭിച്ചില്ല. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞാന്‍ വിലമതിക്കുന്നു. ഒപ്പം ഈ അവസ്ഥ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button