Latest NewsNewsIndia

യുവാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തി

മുംബൈ: യുവാവിനെ പട്ടാപ്പകല്‍ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. 11 പേരടങ്ങുന്ന ആക്രമി സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. റഫീഖുദ്ദീന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ധൂലെയിലെ കടയിയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റഫീഖുദ്ദീനെ ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മാരാക ആയുധങ്ങളുമായി എത്തിയ സംഘം നിരവധി തവണയാണ് റഫീഖുദ്ദീനെ വെട്ടിയത്. റഫീഖുദ്ദീന്റെ ശരീരത്തിൽ 27ഓളം മുറിവുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൃത്യം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്. റഫീഖുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. കൊല്ലപ്പെട്ട റഫീഖുദ്ദീന്‍ പ്രാദേശിക ഗുണ്ടാ നേതാവാണെന്നും മുപ്പതിലധികം ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ ആരേയും പോലീസ് ഇതുവരെ പിടികൂടിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button