ശ്രീനഗർ: അതിർത്തിക്കപ്പുറത്തു പാക്കിസ്ഥാനിൽനിന്നുണ്ടാകുന്ന ശക്തമായ ഷെല്ലാക്രമണം തുടരുന്നു. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 25ൽ പരം സ്കൂളുകൾ അടച്ചിടാൻ നിർദേശം. ബാലക്കോട്ട് സെക്ടറിലെ 13 സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച പാക്ക് ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെത്തുടർന്നു നൗഷേരാ സെക്ടറിലെ മൂന്നു സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരുമായി അറുപതോളം പേർ സ്കൂളിനുള്ളിൽ അകപ്പെട്ടിരുന്നു.
ഇവരെ പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് രക്ഷിച്ചത്. നൗഷേര സെക്ടറില്‍ ഇന്ത്യ-പാക് സൈനികര്‍ തമ്മില്‍ വെടിവയ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഭിംബര്‍ ഗലി, പൂഞ്ച് സെക്ടറുകളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു.
Post Your Comments